ഓടുന്നതെന്തിനെന്നറിയുന്നുവോ ? നിന്റെ
ഓട്ടം നിലക്കുന്നതെവിടെയെന്നു ??
മാനത്തു മാളിക കെട്ടി ഒളിച്ചാലും
മരണമെത്തും.. നിന്നെ കൂട്ടിലാക്കാൻ ...
നിന്റെ സർവ്വതും ഞാൻ തന്ന ഭിക്ഷയാണ് ..
മിച്ചം എടുത്തു കൊടുത്തില്ല യെങ്കിലും
പച്ചക്കു കൊല്ലുന്നതാർക്കു വേണ്ടി ??
കത്തുന്ന വയറും കണ്ണിൽ ഇരുട്ടുമായ് കാടിറങ്ങി അവൻ വന്നതല്ലേ ?
കട്ടതു് നിന്നുടെ കൊട്ടാരമോ അതോ
നീ കട്ട് നേടിയ കോടികളോ ??
കൈ കൂപ്പി കേണു കരഞ്ഞപ്പോഴും,, നിന്റെ
കരൾ അല്പം പോലും പിടഞ്ഞില്ലയോ ?
കാഴ്ച തൻ സ്പടികത്തിൽ നീ ഇട്ട പോസ്റ്റിനു
കമന്റുകൾ വന്നപ്പോൾ എന്ത് നേടി ??
കോടി പുതച്ചൊരു നീല പടുത തൻ
കീഴിൽ ഒരിക്കൽ നീ കിടക്കും ..
കൂടുന്ന കൂട്ടം വിളിച്ചു കൂവും,
കൊന്നവൻ ചത്ത് മലച്ചു എന്ന് ...
കാവിയും പച്ചയുംവെള്ളയും ചുവപ്പും പുതപ്പിക്കുവാൻ ചില കാടർഎത്തും ..
കരളു പിടഞ്ഞു കരയുന്ന ഭാര്യയും
മക്കളും മാത്രം അനാഥരാവും ....
നീ ഇല്ല എങ്കിൽ നിൻ മക്കളെ പോറ്റുവാൻ
നീ ഇല്ല എങ്കിൽ നിൻ മക്കളെ പോറ്റുവാൻ
നിലവിലിന്നിവിടെ മനുഷ്യരില്ല ..
കൊടിവെച്ച കാറിലും ബാറിലും പായുന്ന
കരുണ ഇല്ലാ കൊടും മൃഗങ്ങൾ മാത്രം !