Thursday, April 9, 2020

ഈശ്വരന് ഉണ്ടോ??


നമ്മൾ എല്ലാവരും ഇശ്വരനിൽ വിശ്വസിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട് ...ഈശ്വരൻ എന്ന ഒന്നുണ്ടോ ?

ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോൾ  ഈ സംശയം സ്വാഭാവികം ആണ്, കാരണം ശാസ്ത്രത്തിനു എല്ലാ വസ്തുതകൾക്കും തെളിവുകൾ ആവശ്യമാണ് !

നമുക്ക് ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള സംഭാഷണം ഒന്ന് ശ്രധിച്ചാലോ ?


  • ഗുരു :- ഈശ്വരൻ ഉണ്ട് എന്ന് നീ വിശ്വസിക്കുന്നുണ്ടോ ??
  • ശിഷ്യൻ :-തീർച്ചയായും ഈശ്വരൻ ഉണ്ട് ഗുരോ 
  • ഗുരു : ഈശ്വരൻ നല്ലവനാണോ ?
  • ശിഷ്യൻ :-അതെ ...അതിൽ സംശയിയ്യ്‌ക്കേണ്ട കാര്യമേ ഇല്ല !
  • ഗുരു :- ഈശ്വരൻ എല്ലാ ശക്തികളും നിറഞ്ഞവനാണോ ?
  • ശിഷ്യൻ :-അതെ 
  • ഗുരു :- കഴിഞ്ഞ കുറച്ചു നാളുകൾക്കുമുന്പ് എന്റെ സുഹൃത്ത് ഒരു അപകടത്തിൽ പെട്ട് മരിച്ചുപോയി . എന്നും പ്രാർഥിക്കുകയും വഴിപാടുകൾ കഴിക്കുകയും പുണ്യ പ്രവൃത്തികൾ ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്തിരുന്നു അവൻ. എന്നിട്ടും എന്തുകൊണ്ടാണ് എല്ലാ ശക്തികളും ഉള്ള ഈശ്വരൻ അവനോടു ഇങ്ങനെ ചെയ്തത് ?
  • ശിഷ്യൻ : (മൗനം )!
  • ഗുരു :- നിനക്ക്  ഉത്തരം പറയാൻ കഴിയുന്നില്ല അല്ലെ , ശരി, ഞാൻ ആദ്യത്തെ ചോദ്യത്തിലേക്ക് വരാം , ഈശ്വരൻ നല്ലവനാണോ ?
  • ശിഷ്യൻ :-അതെ !
  • ഗുരു : പിശാശു നല്ലവനാണോ ?
  • ശിഷ്യൻ: അല്ല !
  • ഗുരു :- പിശാശു എവിടുന്നു വന്നു ?
  • ശിഷ്യൻ _:-(തല കുനിച്ചുകൊണ്ടു ) ഈശ്വരനിൽ നിന്നും ....
  • ഗുരു :- ഈ ലോകത്തിൽ അനീതി ഉണ്ടോ ?
  • ശിഷ്യൻ : ഉണ്ട് ഗുരോ ...
  • ഗുരു :- അപ്പോൾ അനീതിയും ഈശ്വരൻ തന്നെയാണ് സൃഷ്ടിച്ചത് അല്ലെ ?
  • ശിഷ്യൻ (മൗനം )
  • ഗുരു :-ഭൂമിൽ യുദ്ധം , ക്ഷാമം, ഭൂകമ്പം, മാറാരോഗങ്ങൾ, അനീതി എല്ലാം നിറഞ്ഞിരിക്കുന്നു അല്ലെ ?
  • ശിഷ്യൻ : അതെ  ...
  • ഗുരു : അപ്പോൾ ആരാണ് ഇതെല്ലം സൃഷ്ടിച്ചത് ?
  • ശിഷ്യൻ (മൗനം )
തുടർന്നുള്ള ഭാഗം അല്പം ശ്രദ്ധയോടെ വായിക്കുമല്ലോ ....
  • ഗുരു:- നിനക്ക് ചുറ്റുമുള്ള വസ്തക്കളെ അറിയുവാൻ അഞ്ചു കാര്യങ്ങൾ നിനക്ക് ആവശ്യമാണ് എന്ന് ശാസ്ത്രം പറയുന്നു അത് തൊട്ടു നോക്കുക,ഗന്ധം അറിയുക, രുചിച്ചറിയുക, കണ്ടു മനസിലാക്കുക, ശബ്ദം കേട്ട് മനസിലാക്കുക എന്നുള്ളതാണ് .. 
    നീ ഈശ്വരനെ കണ്ടിട്ടുണ്ടോ ??
  • ശിഷ്യൻ :-ഇല്ല 
  • ഗുരു : തൊട്ടു നോക്കുകയോ ശബ്ദം കേട്ട് അറിയുകയോ ചെയ്തിട്ടുണ്ടോ ?
  • ശിഷ്യൻ :-ഇല്ല 
  • ഗുരു :രുചിയോ മണമോ അറിയമോ ?
  • ശിഷ്യൻ :-ഇല്ല 
  • ഗുരു : എന്നിട്ടും നീ ഈശ്വരൻ ഉണ്ടെന്നു വിശ്വസിക്കുന്നു അല്ലെ ?
  • ശിഷ്യൻ :-അതെ ഗുരോ ...
  • ഗുരു : കാണിച്ചു കൊടുക്കാനുള്ള പരീക്ഷണങ്ങളിൽ നിന്നും ഗവേഷണങ്ങളിൽ നിന്നും ഈശ്വരൻ ഇല്ല എന്ന് ശാസ്ത്രം പറയുന്നു .. നിനക്ക് അതിനുള്ള മറുപടി എന്താണ് ?
  • ശിഷ്യൻ : ഒന്നുമില്ല ഗുരോ, വിശ്വാസം മാത്രമാണ് ഉള്ളത് ...
  • ഗുരു :- വിശ്വാസം ! അതും ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ കഴിയില്ല ....!
................................................................................................................................................................

  • ശിഷ്യൻ :ചൂട് എന്ന ഒന്ന് ഉണ്ടോ ഗുരോ ?
  • ഗുരു : ഉണ്ട് 
  • ശിഷ്യൻ : തണുപ്പോ ??
  • ഗുരു : തീർച്ചയായും ഉണ്ട് !
  • ശിഷ്യൻ : ഇല്ല ഗുരോ, തണുപ്പ് എന്ന ഒന്ന് ഇല്ല..
(അതുവരെ അശ്രദ്ധരായി ഇരുന്ന മറ്റു വിദ്യാർഥികൾ പെട്ടെന്ന് നിശ്ശബദ്ധരായി ...)
  • ശിഷ്യൻ :- ഗുരോ, നമുക്ക് താപം പലതരത്തിലാണ് , കൂടിയ ചൂട്, കുറഞ്ഞ ചൂട്, ചൂടില്ല എന്നൊക്കെ നമ്മൾ പറയുന്നു. അതായത് പൂജ്യത്തിനു താഴെ 458 ഡിഗ്രി വരെ അത് നമക്ക് കണക്കു കൂട്ടാനും കഴിയും .. അതിനു താഴെ കഴിയില്ല .. തണുപ്പ് എന്നത് ചൂടിന്റെ എതിർ പദം  അല്ല മറിച്ചു  ചൂട് ഇല്ലാത്ത അവസ്ഥ ആണ് !
അത് പോട്ടെ, ഇരുട്ട് എന്നൊന്ന് ഉണ്ടോ ?
  • ഗുരു  :- തീർച്ചയായും ഉണ്ട് ! ഇല്ലെങ്കിൽ രാത്രി എങ്ങനെ വരും ?
  • ശിഷ്യൻ :-വീണ്ടും തെറ്റാണു ഗുരോ, ഇരുട്ട് എന്നത് വെളിച്ചം ഇല്ലാത്ത അവസ്ഥയാണ് .. വെളിച്ചത്തെ കൂടിയ വെളിച്ചം കുറഞ്ഞ വെളിച്ചം എന്നിങ്ങനെ നമക്ക് അളക്കാൻ കഴിയും, പക്ഷെ ഇരുട്ടിനെ കൂടിയ ഇരുട്ടാക്കാനോ കുറഞ്ഞ ഇരുട്ടാക്കാനോ കഴിയില്ല ... 
ഗുരു :- നീ എന്താണ് പറഞ്ഞു വരുന്നത് ?
  • ശിഷ്യൻ :- ഗുരോ, ഞാൻ പറഞ്ഞത് നിങ്ങളുടെ ശാസ്ത്രത്തിൽ തെറ്റുണ്ട് എന്നാണു .. 
  • ഗുരു : എന്ത് തെറ്റ്, വിശദമായി പറയു ...
  • ശിഷ്യൻ :-ഗുരോ , ശാസ്ത്രം ഉള്ളതിനെ കുറിച്ച് പറയുന്നു, അംഗീകരിക്കുന്നു, അളക്കാൻ സാധ്യമായത് കാട്ടി തരുന്നു .. ജനനവും മരണവും ഉണ്ടെന്നു പറയുന്നു, പക്ഷെ ഞാൻ പറയുന്നു മരണം എന്ന ഒന്ന് ഇല്ല ..അത് ജീവൻ ഇല്ലാത്ത അവസ്ഥയാണ് .. 
          അതായത്, നിങ്ങൾ ഈശ്വരനെ അളക്കുവാൻ കഴിയുന്ന ഒരു വസ്തു ആയി കാണുന്നു, ഗുരോ, ശാസ്ത്രത്തിനു മനുഷ്യന്റെ ചിന്തകളെ അളക്കുവാൻ കഴിയുന്നില്ല ..അല്പം എങ്കിലും അത് സാധിക്കുന്നു എങ്കിൽ അത് കാന്തിക ശക്തിയും വൈദുതിയും ഉപയോഗിച്ചാണ് .. എന്നാൽ ഈ രണ്ടു വസ്തുവിനെയും ആരും കണ്ടിട്ടില്ല ...ഇപ്പോൾ എന്റെ ചോദ്യത്തിന് ഉത്തരം തരൂ ..കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതെന്ന് താങ്കൾ പഠിപ്പിക്കുന്നുണ്ടല്ലോ ...

ഗുരു :- ഡാർവിൻ സിദ്ധാന്തം അങ്ങനെയാണ് പറയുന്നത് ...
ശിഷ്യൻ :-അപ്പോൾ മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായി എന്നത് കണ്ട ആരും തന്നെ ഇല്ല വെറും ചാറൽസ് ഡാർവിന്റെ അഭിപ്രായം മാത്രമാണ് അത് താങ്കൾ അതിന്നെ വിശ്വസിക്കുന്നു ഇപ്പോഴും പരിണാമം നടന്നു കൊണ്ടിരിക്കുന്നു എന്നു ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയുന്നമില്ല ..ശരിയല്ലേ ? താങ്കൾ അധ്യാപകനോ അതോ ശാസ്ത്രജ്ഞനോ ????

.ഈ ക്ലാസ്സിലുള്ള ആരെങ്കിലും ഗുരുവിന്റെ ബുദ്ധി കണ്ടിട്ടുണ്ടോ ?
തൊട്ടു നോക്കുകയോ രുചിച്ചു നോക്കുകയോ മണത്തറിയുകയോ ചെയ്തിട്ടുണ്ടോ ??
അതായത് , പരീക്ഷണങ്ങളിൽ നിന്നും അനുഭവം കൊണ്ടും ശാസ്ത്രം താങ്കളെ ബുദ്ധി ഇല്ലാത്തവൻ എന്ന് പറയുന്നു, എങ്കിൽ ഗുരു പറഞ്ഞു തരുന്നത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും ??

ഗുരു :- അല്പം ദേഷ്യത്തോടെ,, എനിക്ക് ബുദ്ധി ഉണ്ടെന്നു നീ വിശ്വസിച്ചേ മതിയാവു ...

ശിഷ്യൻ :- വളരെ ശരി .. വിശ്വാസം ..അത് തന്നെയാണ് ജീവിതത്തിൽ നമ്മളെ വഴി നടത്തുന്നതും  ജീവിക്കാൻ പ്രേരിപ്പിക്കുന്നതും .. 

ഇപ്പോൾ ഗുരുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ആയെന്നു ഞാൻ വിശ്വസിച്ചോട്ടെ ????